Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

\’സ്‌കൂള്‍വിക്കി\’ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ഒന്നാം സമ്മാനം; ആദ്യ രണ്ട് സ്ഥാനങ്ങളും പ്രൈമറി വിദ്യാലയങ്ങള്‍ക്ക്; അവാര്‍ഡ്ദാനം ജൂലൈ 1ന്

Jun 24, 2022 at 7:03 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടത്തിന് ലഭിച്ചു.

\"\"

സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകരയ്ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്. കരിപ്പൂരിനും ലഭിച്ചു. ഒന്നാം സമ്മാനാര്‍ഹര്‍ക്ക് 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ വീതവും നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കു യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. ഇതിനു പുറമെ അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫിയും പ്രശംസാ പത്രവും നല്‍കും. ജൂലൈ 1-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍

\"\"

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനും വിക്കി അഡ്മിന്‍ രഞ്ജിത് എസ് കണ്‍വീനറുമായ സമിതി അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാ തലത്തില്‍ മത്സരിച്ച 1739 സ്‌കൂളുകളില്‍ നിന്ന് ക്ലസ്റ്റര്‍ തലത്തില്‍ 346 സ്‌കൂളുകളും ഇവയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതില്‍ നിന്നാണ് അവാര്‍ഡുകള്‍ നല്‍കിയത്. സംസ്ഥാന-ജില്ല അവാര്‍ഡ് ജേതാക്കളായ 45

\"\"

സ്‌കൂളുകള്‍ക്ക് പുറമെ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ച 301 സ്‌കൂളുകള്‍ക്കും കൈറ്റ് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള പതിനയ്യായിരത്തോളം സ്‌കൂളുകളെ കൂട്ടിയിണക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് സജ്ജമാക്കിയ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന 6.14 ലക്ഷം താളുകളുള്ള \’സ്‌കൂള്‍ വിക്കി\’ പോര്‍ട്ടല്‍ (www.schoolwiki.in) ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവര സംഭരണിയാണ്. അന്താരാഷ്ട്ര തലത്തില്‍ 2010-ലെ സ്റ്റോക്ഹോം ചലഞ്ച് അവാര്‍ഡ് മുതല്‍ 2020ലെ ടെക്നോളജി സഭ

\"\"

അവാര്‍ഡ് വരെ നിരവധി ബഹുമതികള്‍ ലഭിച്ച സ്‌കൂള്‍വിക്കിയില്‍ സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെ കലോല്‍സവ രചനകള്‍, സ്‌കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകള്‍, അക്ഷരവൃക്ഷം രചനകള്‍, തിരികെ വിദ്യാലയത്തിലേക്ക് ചിത്രങ്ങള്‍ തുടങ്ങിവയും ലഭ്യമാണ്. സ്‌കൂള്‍ വിക്കി നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കൈറ്റിന്റെ മലപ്പുറം

\"\"

കോര്‍ഡിനേറ്ററായിരുന്ന അന്തരിച്ച കെ. ശബരീഷിന്റെ പേരിലാണ് സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനം നല്‍കുന്നത്. സംസ്ഥാന അവാര്‍ഡില്‍ ആദ്യ രണ്ട് സ്ഥാനവും ഇത്തവണ പ്രൈമറി വിദ്യാലയങ്ങള്‍ക്കാണ്. അവാര്‍ഡ് നേടിയ സ്‌കൂളുകളുടെ പട്ടിക www.schoolwiki.in ല്‍ ലഭ്യമാണ്.

Follow us on

Related News




Click to listen highlighted text!