JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ നിലവിലുള്ള \’ലിറ്റിൽ കൈറ്റ്‌സ്\’ ക്ലബുകളിൽ അംഗത്വത്തിനായി ജൂലൈ 2ന് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഇന്നുമുതൽ ജൂൺ 25 വരെ നടക്കും.ക്ലാസുകൾ വൈകിട്ട് 3 മണിക്കും 6 മണിക്കും സംപ്രേഷണം ചെയ്യും.
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ,👇🏻👇🏻
പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പൊതുപരീക്ഷാ പരിചയം, പാഠപുസ്തകം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യസാമ്പിളുകൾ, ലോജിക്കൽ വിഭാഗം, പ്രോഗ്രാമിംഗ് എന്നിവയാണ് മൂന്നു ദിവസത്തെ ക്ലാസുകളുടെ ഉള്ളടക്കം. അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം യൂണിറ്റുകളിൽ ഒരുക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.👇🏻👇🏻
എട്ടാം ക്ലാസിൽ പഠിക്കുന്ന രജിസ്റ്റർ ചെയ്ത കുട്ടികൾക്കായിരിക്കും അഭിരുചി പരീക്ഷ നടത്തുക. പരീക്ഷയിൽ മികച്ച സ്‌കോർ നേടുന്ന നിശ്ചിത എണ്ണം കുട്ടികൾക്കായിരിക്കും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിൽ അംഗത്വം ലഭിക്കുന്നത്. സംസ്ഥാന തലത്തിൽ 60,000 കുട്ടികളാണ് അംഗത്വം നേടുന്നത്.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം