പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അധ്യാപക യോഗ്യത പരീക്ഷയിലെ മാര്‍ക്കിളവ്; ആനുകൂല്യത്തിന് കെ ടെറ്റ് നിലവില്‍ വന്നതു മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍

Jun 22, 2022 at 7:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: എസ്.സി, എസ്.റ്റി, ഒ.ബി.സി, പി.എച്ച്. വിഭാഗങ്ങള്‍ക്ക് അധ്യാപക യോഗ്യതാപരീക്ഷകളില്‍ 5% മാര്‍ക്കിളവ് അനുവദിച്ച തീരുമാനത്തിന് കെ ടെറ്റ് പരീക്ഷ നിലവില്‍ വന്നത് മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അധ്യാപകരുടെ ഏറെ കാലമായുളള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 2014ലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍,

\"\"

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കുള്ള കെ ടെറ്റ് പരീക്ഷയില്‍ എസ്.സി, എസ്.റ്റി, ഒ.ബി.സി, പി.എച്ച്. വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്കിളവ് അനുവദിച്ച് ഉത്തരവിട്ടത്. മാര്‍ക്കിളവിന് കെ-ടെറ്റ് പരീക്ഷ നിലവില്‍ വന്ന അന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്ന് അന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു. കെ ടെറ്റ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമാക്കിയതോടെ അധ്യാപക സംഘടനകളെല്ലാം ഈ ആവശ്യം ശക്തമാക്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എസ്.സി.ഇ.ആര്‍.ടി ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. മാര്‍ക്കിളവിനും സര്‍ട്ടിഫിക്കറ്റ് കാലാവധിയുടെ പരിഗണന നല്‍കാവുന്നതാണെന്ന്

\"\"

എസ്.സി.ഇ.ആര്‍.ടി സര്‍ക്കാരിനെ അറിയിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ മാര്‍ക്കിളവിനും കെ ടെറ്റ് തുടങ്ങിയത് മുതലുള്ള പ്രാബല്യം നല്‍കാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Follow us on

Related News