JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ \’അഗ്നിവീർ\’ നിയമനത്തിന് ഈ മാസം 24മുതൽ അപേക്ഷിക്കാം. നിയമനത്തിനുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 24മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷകർ 1999 ഡിസംബർ 29നും 2005 ജൂൺ 29നുമിടയിൽ ജനിച്ചവരാകണം.👇🏻👇🏻
യോഗ്യത
50 ശതമാനം മാർക്കോടെ പ്ലസ് ടു (മാത്തമാറ്റിക്സ്,ഫിസിക്സ്, ഇംഗ്ലീഷ്) പാസായവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് അനിവാര്യം.
അല്ലെങ്കിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഐ.ടി. എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 3ർഷത്തെ
എൻജിനിയറിങ് ഡിപ്ലോമ പാസാകണം. ഇത് സർക്കാർ അംഗീകൃത പോളിടെക്നിക്കിൽ നിന്ന് 50 ശതമാനം മാർക്കോടെ
പാസായിരിക്കണം എന്നും നിർബന്ധമാണ്. 👇🏻👇🏻
ഡിപ്ലോമകോഴ്സിൽ ഇംഗ്ലീഷ് ഇല്ലെങ്കിൽ ഇന്റർമീഡിയറ്റ്/ മെട്രിക്കുലേഷനിൽ ഇംഗ്ലീഷിന് 50 ശതമാനമുണ്ടാകണം. അല്ലെങ്കിൽ രണ്ടുവർഷത്തെ വൊക്കേഷണൽ കോഴ്സ് (ഫിസിക്സ്, മാത്തമാറ്റിക്സ്എന്നീ നോൺ വൊക്കേഷണൽ വിഷയങ്ങൾ സഹിതം) 50 ശതമാനം മാർക്കോടെ പാസാകണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക റാങ്കോടെ നിയമനം നൽകും.👇🏻👇🏻
4 വർഷത്തെ കാലാവധി
പൂർത്തിയാക്കിയവർക്ക് സ്ഥിരം
സേവനത്തിനായി പിന്നീട് അപേക്ഷിക്കാം.
ഓരോ ബാച്ചിലെയും പരമാവധി 25ശതമാനം പേരെ സ്ഥിരനിയമനത്തിനായി പരിഗണിക്കും. ആദ്യവർഷം മുതൽ നാലാം വർഷം വരെ യഥാക്രമം 30,000 രൂപ,
33,000 രൂപ, 36,500 രൂപ, 40,000 രൂപ യാണ് വേതനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 5ആണ്. 👇🏻👇🏻
രജിസ്ട്രേഷൻ പൂർത്തിയായാൽ ഡിസംബർ 11ന് അന്തിമ നിയമനപ്പട്ടിക പുറത്തിറക്കും. http://agnipathvayu.cdac.in വഴി രജിസ്റ്റർ ചെയ്യാം.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം