പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

പരീക്ഷാഫലം, വിവിധ പരീക്ഷകൾ, കോച്ച്- സിസ്റ്റം മാനേജര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jun 21, 2022 at 5:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തേഞ്ഞിപ്പലം: സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരെ നിയമിക്കുന്നതിനായി ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 6-ന് നടക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തിലെ റിക്രൂട്ട്‌മെന്റ് സെക്ഷനിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

\"\"

സിസ്റ്റം മാനേജര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ സിസ്റ്റം മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 28-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (http://cuiet.info)👇🏻👇🏻

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 7-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 1-ന് ജേണലിസം പഠനവിഭാഗത്തില്‍ നടക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News