പ്രധാന വാർത്തകൾ
ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

ജില്ലാ ഭരണകൂടത്തിന്റെ ഭാഗമാകാൻ അവസരമൊരുക്കി കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം

Jun 19, 2022 at 12:59 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കോഴിക്കോട്: കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. 2015 ജൂലൈയിൽ ആരംഭിച്ച ഈ പ്രോഗ്രാമിൽ ഇതുവരെ ഇരുപത്തിരണ്ടിലധികം ബാച്ചുകളിലായി നാനൂറിൽ കൂടുതൽ പേർ ഇന്റേൺഷിപ് പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരം നൽകുന്ന പ്രോഗ്രാമാണിത്.

\"\"

നാലുമാസ കാലാവധിയുള്ള പ്രോഗ്രാമിൽ രണ്ടുഘട്ടങ്ങളായാണ്‌ തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ഘട്ടത്തിൽ നടക്കുന്ന അഭിമുഖത്തിൽ വിജയിക്കണം. ജൂലൈ ആദ്യ ആഴ്ചയോടെ പുതിയ ബാച്ച് ആരംഭിക്കുന്നതായിരിക്കും.താല്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുക.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹമാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്നീ നമ്പരുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.‌

\"\"

Follow us on

Related News