JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം : എയ്ഡഡ്
സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസുകളിൽ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ.
എയ്ഡഡ്സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിമതിയും അനാസ്ഥയും നടക്കുന്നതായുള്ള
പരാതിയെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫിസുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിലാണ് വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയത്.👇🏻👇🏻
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, 24 ജില്ലാ ഓഫിസുകൾ, 30അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസുകൾ എന്നിവിടങ്ങളിലായിരുന്നു മിന്നൽ പരിശോധന. പല ഓഫിസുകളിലും നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ പൂഴ്ത്തി വച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി. 👇🏻👇🏻

ഫയലുകളിൽ നടപടി എടുക്കാൻ അകാരണമായ കാലതാമസം വരുത്തുന്നതായാണ് കണ്ടെത്തിയത്. തിരുവനന്തപുരം, പാലക്കാട്, നെയ്യാറ്റിൻകര, കൽപ്പറ്റ ഡിഇഒ ഓഫിസുകളിലും വടക്കാഞ്ചേരി, മണ്ണാർക്കാട്, കൽപ്പറ്റ എഇഒ ഓഫിസുകളിലുമാണ് ഫയൽ പൂഴ്ത്തിയാതായി വിജിലൻസ് സംഘം കണ്ടെത്തിയത്.👇🏻👇🏻

അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. നിയമനങ്ങളുമായി ബന്ധപ്പെട്ട് അകാരണമായി ഫയലുകൾ പിടിച്ചുവച്ച് ഉദ്യോഗസ്ഥർ കൈക്കൂലി ഈടാക്കുന്നതായും ക്രമക്കേടുകൾ നടത്തുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
- ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ
0 Comments