editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം മുതൽ: സിബിഎസ്ഇക്കാർക്കും അവസരം നൽകും

Published on : June 18 - 2022 | 12:16 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ഈ അധ്യയന (2022-’23) വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള തീയതി ഉടൻ പ്രസിദ്ധീകരിക്കും.ഇതിനു മുൻപായി എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഉടൻ ഡിജി ലോക്കറിൽ ലഭ്യമാക്കും. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്കെല്ലാം പ്രവേശനം ഉടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കു കൂടി പ്രവേശനം നൽകുന്ന വിധത്തിലാണ് പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കുക. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ ഇത്തവണ കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും.👇🏻👇🏻

ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,23,303 കുട്ടികളാണ്. നിലവിൽ ഉള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 3,61,307 ആണ്. ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടാത്തവർക്കായി ഐ.ടി.ഐ. കളില്‍ 64,000 സീറ്റുകളും വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റുകളും പോളിടെക്നിക്കുകളില്‍ 9000 സീറ്റുകളുമാണുള്ളത്. പത്താംക്ലാസിൽ നിന്ന് ഉപരിപഠന യോഗ്യത നേടിയവരെക്കാൾ കൂടുതല്‍ പ്ലസ് വൺ സീറ്റുകളുള്ള ജില്ലകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയാണ്. മറ്റുജില്ലകളിൽ അധികമായി സീറ്റുകളും ബാച്ചുകളും ഇത്തവണ അനുവദിക്കുമെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം ഉണ്ടായ അനിശ്ചിതത്വം മൂലം 33,150 സീറ്റുകളാണ് താത്കാലികമായി വര്‍ധിപ്പിച്ചത്. മുന്‍വര്‍ഷങ്ങളില്‍ 20 ശതമാനം വരെ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനനടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ മുന്നോട്ടു വന്നിട്ടുണ്ട്. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്‌മെന്റും ഒരുമിച്ചുനടത്താത്തതിനാല്‍ ഉയര്‍ന്ന ഡബ്ല്യു.പി.ജി.എ.യുള്ള കുട്ടികള്‍ക്ക് ഉദ്ദേശിച്ച സ്‌കൂളിലും കോമ്പിനേഷനിലും പ്രവേശനം നേടാനാകുന്നില്ല. പ്രവേശന നടപടികള്‍ സുതാര്യമാകണമെങ്കിൽ സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്‌മെന്റും ഒരു പൊതുമെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ അറിയിച്ചു. സ്‌കൂളുകളില്‍നിന്ന് അനുവദിക്കുന്ന ക്ലബ്ബ് സര്‍ട്ടിഫിക്കറ്റുകള്‍ എണ്ണം നിജപ്പെടുത്തുകയും ബോണസ് പോയന്റ് അനുവദിക്കുന്നതിൽ പുനഃപരിശോധന വേണമെന്ന ആവശ്യവും അധ്യാപകര്‍ ഉന്നയിച്ചിട്ടുണ്ട്.

ജില്ലകളും പ്ലസ്‌വൺ സീറ്റുകളുടെ എണ്ണവും ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണവും

തിരുവനന്തപുരം: 31,375 (34,039), കൊല്ലം: 26,622 (30,534), പത്തനംതിട്ട: 14,781 (10,437), ആലപ്പുഴ: 22,639 (21,879), കോട്ടയം: 22,208 (19,393), ഇടുക്കി: 11,867 (11,294), എറണാകുളം: 32,539 (31,780), തൃശ്ശൂർ: 32,561 (35,671), പാലക്കാട്: 28,267 (38,972), കോഴിക്കോട്: 34,472 (43,496), മലപ്പുറം: 53,225 (77,691), വയനാട്: 8706 (11,946), കണ്ണൂർ: 27,767 (35,167), കാസർകോട്: 14,278 (19,658)

0 Comments

Related News