പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം മുതൽ: സിബിഎസ്ഇക്കാർക്കും അവസരം നൽകും

Jun 18, 2022 at 12:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ഈ അധ്യയന (2022-\’23) വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള തീയതി ഉടൻ പ്രസിദ്ധീകരിക്കും.ഇതിനു മുൻപായി എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഉടൻ ഡിജി ലോക്കറിൽ ലഭ്യമാക്കും. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്കെല്ലാം പ്രവേശനം ഉടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കു കൂടി പ്രവേശനം നൽകുന്ന വിധത്തിലാണ് പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കുക. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ ഇത്തവണ കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും.👇🏻👇🏻

\"\"

ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,23,303 കുട്ടികളാണ്. നിലവിൽ ഉള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 3,61,307 ആണ്. ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടാത്തവർക്കായി ഐ.ടി.ഐ. കളില്‍ 64,000 സീറ്റുകളും വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റുകളും പോളിടെക്നിക്കുകളില്‍ 9000 സീറ്റുകളുമാണുള്ളത്. പത്താംക്ലാസിൽ നിന്ന് ഉപരിപഠന യോഗ്യത നേടിയവരെക്കാൾ കൂടുതല്‍ പ്ലസ് വൺ സീറ്റുകളുള്ള ജില്ലകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയാണ്. മറ്റുജില്ലകളിൽ അധികമായി സീറ്റുകളും ബാച്ചുകളും ഇത്തവണ അനുവദിക്കുമെന്നാണ് സൂചന.

\"\"

കഴിഞ്ഞവര്‍ഷം ഉണ്ടായ അനിശ്ചിതത്വം മൂലം 33,150 സീറ്റുകളാണ് താത്കാലികമായി വര്‍ധിപ്പിച്ചത്. മുന്‍വര്‍ഷങ്ങളില്‍ 20 ശതമാനം വരെ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനനടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ മുന്നോട്ടു വന്നിട്ടുണ്ട്. സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്‌മെന്റും ഒരുമിച്ചുനടത്താത്തതിനാല്‍ ഉയര്‍ന്ന ഡബ്ല്യു.പി.ജി.എ.യുള്ള കുട്ടികള്‍ക്ക് ഉദ്ദേശിച്ച സ്‌കൂളിലും കോമ്പിനേഷനിലും പ്രവേശനം നേടാനാകുന്നില്ല. പ്രവേശന നടപടികള്‍ സുതാര്യമാകണമെങ്കിൽ സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്‌മെന്റും ഒരു പൊതുമെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ അറിയിച്ചു. സ്‌കൂളുകളില്‍നിന്ന് അനുവദിക്കുന്ന ക്ലബ്ബ് സര്‍ട്ടിഫിക്കറ്റുകള്‍ എണ്ണം നിജപ്പെടുത്തുകയും ബോണസ് പോയന്റ് അനുവദിക്കുന്നതിൽ പുനഃപരിശോധന വേണമെന്ന ആവശ്യവും അധ്യാപകര്‍ ഉന്നയിച്ചിട്ടുണ്ട്.

\"\"

ജില്ലകളും പ്ലസ്‌വൺ സീറ്റുകളുടെ എണ്ണവും ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണവും

തിരുവനന്തപുരം: 31,375 (34,039), കൊല്ലം: 26,622 (30,534), പത്തനംതിട്ട: 14,781 (10,437), ആലപ്പുഴ: 22,639 (21,879), കോട്ടയം: 22,208 (19,393), ഇടുക്കി: 11,867 (11,294), എറണാകുളം: 32,539 (31,780), തൃശ്ശൂർ: 32,561 (35,671), പാലക്കാട്: 28,267 (38,972), കോഴിക്കോട്: 34,472 (43,496), മലപ്പുറം: 53,225 (77,691), വയനാട്: 8706 (11,946), കണ്ണൂർ: 27,767 (35,167), കാസർകോട്: 14,278 (19,658)

Follow us on

Related News