പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ 58 സയന്റിസ്റ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് റിക്രൂട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ

Jun 16, 2022 at 2:20 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലുള്ള ഡൽഹി തിമർപുരിലെ റിക്രൂട്മെന്റ് ആൻഡ് അസസ്മെന്റ് സെന്ററിൽ (RAC) വിവിധ വിഭാഗങ്ങളിലായുള്ള 58 സയന്റിസ്റ്റ് ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22.

\"\"

ഒഴിവുള്ള വിഷയങ്ങൾ

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെറ്റലർജിക്കൽ, മെറ്റീരിയൽസ് സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനീയറിങ്, അപ്ലൈഡ് ഒപ്റ്റിക്സ്/ഫൊട്ടോണിക്സ്/ഒപ്റ്റിക്കൽ എൻജിനീയറിങ്, പ്രൊഡക്‌ഷൻ, പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, നേവൽ ആർക്കിടെക്‌ചർ ആൻഡ് ഷിപ് ബിൽഡിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ, കെമിക്കൽ എൻജിനീയറിങ്, ഫിസിക്സ്, റേഡിയേഷൻ ഫിസിക്സ്, ഇൻഫർമേഷൻ ടെക്നോളജി, പോളിമർ സയൻസ്, പോളിമർ സയൻസ് ആൻഡ് ടെക്നോളജി, ഫൈബർ ആൻഡ് ടെക്സ്റ്റൈൽ പ്രോസസിങ് ടെക്നോളജി, ടെക്സ്റ്റൈൽ കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, കെമിക്കൽ ടെക്നോളജി, ഓഷ്യനോഗ്രഫി, മറൈൻ ജിയോളജി, മറൈൻ ജിയോഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, എൻജിനീയറിങ് ഫിസിക്സ്, ഇലക്ട്രിക്കൽ ആൻഡ് പവർ, പവർ സിസ്റ്റം എൻജിനീയറിങ്, മാത്‌സ്.

\"\"

യോഗ്യത: എൻജിനീയറിങ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദവും പ്രവൃത്തി പരിചയവും. മറ്റു ശാസ്ത്ര വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും.

അപേക്ഷാഫീസ്: 100 രൂപ. എസ്‌സി/എസ്ടി/വനിതകൾ/ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://rac.gov.in

\"\"

Follow us on

Related News