പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

പ്ലസ് വൺ പ്രവേശനനടപടികൾ ഉടൻ: അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കേണ്ടി വരും.

Jun 16, 2022 at 6:39 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പരീക്ഷ പാസ്സായ കുട്ടികളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കേണ്ടി വരും. ഈ വർഷം കഴിഞ്ഞ വർഷത്തെക്കാൾ 3,652 വിദ്യാർത്ഥികളാണ് കൂടുതലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചത്.👇🏻👇🏻

\"\"


ഇതിൽ ആശങ്ക വേണ്ടെന്നും അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉറപ്പ് നൽകിയിട്ടുണ്ട്. 4.19 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ ജയിച്ച് കഴിഞ്ഞ വർഷം 30% മാർജിനൽ സീ
റ്റുകളും 79 അഡിഷനൽ ബാച്ചുകളും അനുവദിച്ചാണ് പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കിയത്. എന്നാൽ
4.23 ലക്ഷം പേരാണ് ഇത്തവണ
ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഇവർക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ
സ്കൂളുകളിൽ നിന്നും ഓപ്പൺ സ്കൂളുകളിൽ നിന്നും വരുന്ന കുട്ടികൾ വേറെയുണ്ട്.
അതേസമയം എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയതിനാൽ കുട്ടികൾക്ക്
താൽപര്യമുളള സ്കൂളിൽ ഇഷ്ട
വിഷയങ്ങളെടുത്ത് പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് ഉറപ്പാണ്.

\"\"

ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ മത്സരവും പ്രതിസന്ധി
യും ഇത്തവണ ഉണ്ടാകില്ലെന്നാ
ണ് വിലയിരുത്തുന്നത്.

Follow us on

Related News