JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡല്‍ഹി: 2023-2024 അധ്യയന വര്‍ഷത്തോടെ നിയമപഠനം പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനമെടുത്ത് യുജിസിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും. പ്രാദേശിക പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലോ കോളേജുകളില്‍ പ്രാദേശിക ഭാഷകളില്‍ നിയമം പഠിപ്പിക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. തമിഴ്, ബംഗാളി, തെലുഗു, ഹിന്ദി, ഗുജറാത്തി, അസമീസ് തുടങ്ങി 12 ഭാഷകളിലാകും ആദ്യഘട്ടത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുക. ആദ്യവര്‍ഷം 1000 കോളേജുകളിലാണിത് നടപ്പാക്കാനുദ്ദേശിക്കുന്നത്.
2021-\’22 അധ്യയന വർഷം മുതൽ എൻജിനീയറിങ് പഠനം പ്രാദേശിക ഭാഷയിലാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. പദ്ധതി സംബന്ധിച്ചുള്ള തീരുമാനങ്ങൾ തയാറാക്കാന്‍ യു.ജി.സി-ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംയുക്തതയിൽ പന്ത്രണ്ടംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് സമിതിയുടെ അധ്യക്ഷന്‍. യു.ജി.സി. അധ്യക്ഷന്‍ പ്രൊഫ. എം. ജഗദീഷ് കുമാര്‍, പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡി, കൊല്‍ക്കത്ത ജുഡീഷ്യറി സയന്‍സ് ദേശീയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഈശ്വര ഭട്ട്, മുതിര്‍ന്ന അഭിഭാഷകരായ അന്‍ജുല്‍ ദ്വിവേദി, അഞ്ജലി വിജയ് ഠാക്കൂര്‍, അശോക് മേത്ത തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
- ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
പാഠപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് ഒരു പ്രധാന ജോലിയാണെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും മുതിര്‍ന്ന അഭിഭാഷകനും ബി.സി.ഐ. ചെയര്‍മാനുമായ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു. വരുന്ന അധ്യയന വർഷത്തോടെ (2023-\’24) ഇത് പൂര്‍ത്തിയാക്കാനാകും. 90 ശതമാനം ആളുകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളും വിധികളും മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണെന്നും പ്രാദേശിക ഭാഷകളിൽ നിയമം പഠിപ്പിച്ചാൽ ഇതിനൊരു മാറ്റം ഉണ്ടാകുമെന്നുമാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പ്രാദേശിക ഭാഷകളില്‍ വിധി ന്യായങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ മിക്കപ്പോഴും കോടതികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. നിലവില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകര്‍ പ്രധാനമായും ഇംഗ്ലീഷിലാണ് വാദിക്കുന്നത്.
എന്‍ജിനിയറിങ് പഠനം പ്രാദേശിക ഭാഷയില്‍ ആരംഭിച്ചെങ്കിലും സ്വീകാര്യത കുറവായിരുന്നു. എട്ടു സംസ്ഥാനങ്ങളിലായി 19 എന്‍ജിനിയറിങ് കോളേജുകളില്‍ പ്രാദേശിക എന്‍ജിനിയറിങ് കോഴ്‌സുകള്‍ ആരംഭിച്ചിരുന്നു. വിവിധ കോഴ്‌സുകളിലായി 1,230 സീറ്റ് മാറ്റിവെച്ചെങ്കിലും 255 സീറ്റുകളിൽ മാത്രമാണ് പ്രവേശനം നടന്നത്.