editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

എസ്.എസ്.എൽ.സി ഫലം ഇന്ന്; അറിഞ്ഞിരിക്കാം ഈ പ്രധാന കാര്യങ്ങൾ

Published on : June 15 - 2022 | 6:34 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നിർവ്വഹിക്കും. വെബ്സൈറ്റുകളിലും മറ്റും ഫലം ലഭ്യമാവുക നാല് മണിയോടെയാവും. സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തുക.

ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇതിനൊപ്പം പ്രഖ്യാപിക്കും. 2,961കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.
വൈകീട്ട് നാല് മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. സൈറ്റുകൾ ഇവ👇🏻 http://prd.kerala.gov.in ,
http://result.kerala.gov.in
http://examresults.kerala.gov.in
http://pareekshabhavan.kerala.gov.in
http://sslcexam.kerala.gov.in
http://results.kite.kerala.gov.in.
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്
http://sslchiexam.kerala.gov.inലും
റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്
http://thslchiexam.kerala.gov.inലും

ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.inലും
എ.എച്ച്.എസ്.എൽ.സി റിസൾട്ട്
http://ahslcexam.kerala.gov.inലും ലഭ്യമാകുന്നതാണ്.

സഫലം 2022 ആപ്പിലും ഫലമറിയാം
കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്.എസ്.എൽ.സി ഫലമറിയാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ

ആപ്പിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഫലം അതിവേഗം ‘പി.ആർ.ഡി ലൈവ്’ ആപ്പിലും
ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. വൈകിട്ടു നാലു മുതൽ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ

‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

0 Comments

Related News