JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കൊല്ലം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയിൽ (ഐ.എഫ്.ടി.കെ.) ബാച്ച്ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) ഫാഷന്‍ ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കും (ജൂൺ 15). കേരള സര്‍വകലാശാലയുടെ അഫിലിയേഷനുള്ള നാലുവര്‍ഷ ഫുള്‍ടൈം പ്രോഗ്രാമാണിത്. പ്രവേശനപരീക്ഷ ജൂണ്‍ മൂന്നാം വാരത്തിലായിരിക്കും. ജൂലായ് രണ്ടാം വാരമാണ് ക്ലാസുകൾ തുടങ്ങുന്നത്.
യോഗ്യത: അംഗീകൃത ബോര്‍ഡില്‍നിന്ന് പ്ലസ്ടു ജയം/തത്തുല്യം.
തിരഞ്ഞെടുപ്പ്: അഭിരുചിപരീക്ഷ/പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഓണ്‍ലൈന്‍ പ്രോക്ടേര്‍ഡ് രീതിയിലായിരിക്കും പ്രവേശനപരീക്ഷ.
അപേക്ഷാഫീസ്: 1500 രൂപ. ഓണ്‍ലൈന്‍ ആയി അടയ്ക്കാം.
പരീക്ഷ: ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, അനലറ്റിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേഷന്‍ എബിലിറ്റി, ജനറൽ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് എന്നിവ വിലയിരുത്തും. അഭിരുചിപരീക്ഷയുടെ മറ്റൊരുഘടകമായ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, നിരീക്ഷണപാടവം, നൈപുണി, രൂപകല്പനാമികവ്, പുതുമ, എന്നിവ വിലയിരുത്തും. നിറങ്ങള്‍, ചിത്രീകരണം എന്നിവ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പരീക്ഷിക്കും. രണ്ടാം ഘട്ടമായി നടത്തുന്ന ഇന്റര്‍വ്യൂവില്‍ കരിയര്‍ ഓറിയന്റേഷന്‍, ഡിസൈന്‍ മേഖലയ്ക്കുള്ള അപേക്ഷാര്‍ഥിയുടെ അനുയോജ്യത, അക്കാദമിക്, പാഠ്യേതരനേട്ടങ്ങള്‍, ആശയവിനിമയശേഷി തുടങ്ങിയവ വിലയിരുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iftk.ac.in/
അപേക്ഷ സമർപ്പിക്കുന്നതിനും പ്രോസ്‌പെക്ടിനും: https://www.iftk.ac.in/
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം