പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയിൽ ബി. ഡിസ്. പ്രവേശനം: സമയം ഇന്നവസാനിക്കും

Jun 15, 2022 at 9:05 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കൊല്ലം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയിൽ (ഐ.എഫ്.ടി.കെ.) ബാച്ച്ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) ഫാഷന്‍ ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കും (ജൂൺ 15). കേരള സര്‍വകലാശാലയുടെ അഫിലിയേഷനുള്ള നാലുവര്‍ഷ ഫുള്‍ടൈം പ്രോഗ്രാമാണിത്. പ്രവേശനപരീക്ഷ ജൂണ്‍ മൂന്നാം വാരത്തിലായിരിക്കും. ജൂലായ് രണ്ടാം വാരമാണ് ക്ലാസുകൾ തുടങ്ങുന്നത്.

യോഗ്യത: അംഗീകൃത ബോര്‍ഡില്‍നിന്ന് പ്ലസ്ടു ജയം/തത്തുല്യം.

തിരഞ്ഞെടുപ്പ്: അഭിരുചിപരീക്ഷ/പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഓണ്‍ലൈന്‍ പ്രോക്ടേര്‍ഡ് രീതിയിലായിരിക്കും പ്രവേശനപരീക്ഷ.

അപേക്ഷാഫീസ്: 1500 രൂപ. ഓണ്‍ലൈന്‍ ആയി അടയ്ക്കാം.

\"\"

പരീക്ഷ: ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, അനലറ്റിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേഷന്‍ എബിലിറ്റി, ജനറൽ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് എന്നിവ വിലയിരുത്തും. അഭിരുചിപരീക്ഷയുടെ മറ്റൊരുഘടകമായ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, നിരീക്ഷണപാടവം, നൈപുണി, രൂപകല്പനാമികവ്, പുതുമ, എന്നിവ വിലയിരുത്തും. നിറങ്ങള്‍, ചിത്രീകരണം എന്നിവ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പരീക്ഷിക്കും. രണ്ടാം ഘട്ടമായി നടത്തുന്ന ഇന്റര്‍വ്യൂവില്‍ കരിയര്‍ ഓറിയന്റേഷന്‍, ഡിസൈന്‍ മേഖലയ്ക്കുള്ള അപേക്ഷാര്‍ഥിയുടെ അനുയോജ്യത, അക്കാദമിക്, പാഠ്യേതരനേട്ടങ്ങള്‍, ആശയവിനിമയശേഷി തുടങ്ങിയവ വിലയിരുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iftk.ac.in/

അപേക്ഷ സമർപ്പിക്കുന്നതിനും പ്രോസ്‌പെക്ടിനും: https://www.iftk.ac.in/

\"\"

Follow us on

Related News