പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

Jun 14, 2022 at 10:27 pm

Follow us on

JOIN OUR WHATSAPP GROUP

https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

ജമാൽ ചേന്നര

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഗ്രേസ് മാർക്കില്ലാതെയാണ് രണ്ട് പരീക്ഷകളുടേയും ഫലം തയ്യാറാകുന്നതെന്ന് സ്കൂൾവാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 2021-22 ലെ അധ്യയന വർഷം ആരംഭിച്ചത് നവംബർ ഒന്നിനായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ-കായിക- ശാസ്ത്ര മത്സരങ്ങൾ നടത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ

\"\"

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം 15നും ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം 20നുമാണ്‌. പ്രഖ്യാപിക്കാനിരിക്കുന്നത്. 2020വരെ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തു നൽകുകയായിരുന്നു. 2020ൽ എസ്.എസ്.എൽ.സിക്ക്
1,13,638 പേർക്കും പ്ലസ്ടുവിന് 87,257 പേർക്കുമാണ് ഗ്രേസ് മാർക്കുണ്ടായിരുന്നത്.
കഴിഞ്ഞവർഷം ഗ്രേസ് മാർക്ക്

\"\"

നൽകിയില്ലെങ്കിലും അർഹതപ്പെട്ടവർക്ക്
പ്ലസ് വൺ പ്രവേശനത്തിൽ ബോണസ്

പോയിന്റ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് പുതിയ ഉത്തരവിൽ പരാമർശങ്ങളൊന്നുമില്ല.

Follow us on

Related News