editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്മദ്രാസ് ഐഐടിക്ക് കീഴിൽ ഓൺലൈൻ ഡിഗ്രി: പത്താം ക്ലാസുകാർക്ക് അവസരംനഴ്‌സിങ്, പരാമെഡിക്കൽ ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും ഇന്നുമുതൽകാലിക്കറ്റ് എന്‍ഐടിയില്‍ അറ്റന്‍ഡന്റ് : പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരംപോസ്റ്റ് ‌മെട്രിക് സ്കോള‍‍‍ർഷിപ്പ്: അപേക്ഷ നവംബർ 30 വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രവേശനം 29വരെപരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ ക്ലാസ്: Calicut University Newsവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പ്രവേശന തീയതി നീട്ടി: Kannur University Newsഎംജി സർവകലാശാലയിൽ അന്തർദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം ഒരുങ്ങുന്നു

റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനില്‍ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനം: ജൂൺ 30 വരെ അപേക്ഷിക്കാം

Published on : June 14 - 2022 | 1:09 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

മൈസൂർ: റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനില്‍ വിവിധ പ്രോഗ്രാമുകളിലായുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എന്‍സിഇആര്‍ടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. ജൂലൈ 24നാണ് പൊതു പ്രവേശന പരീക്ഷ. എറണാകുളം ഉൾപ്പെടെ 39 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഭോപാല്‍, ഷില്ലോങ്, അജ്മീര്‍, ഭുവനേശ്വര്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനവും ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുമെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍ക്ക് മൈസൂരുവിലാണ് അവസരം.

മൈസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രോഗ്രാമുകളും വിശദ വിവരങ്ങളും

ബി.എഡ് (2 വര്‍ഷ കോഴ്സ്): 50% മാര്‍ക്കോടെ മാത്തമാറ്റിക്സ്/സയന്‍സ്/സോഷ്യല്‍ സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് ബിരുദം. സയന്‍സിലോ മാത്തമാറ്റിക്‌സിലോ സ്‌പെഷ്യലൈസേഷനുള്ള ബി. ടെക്./ബി. ഇയും പരിഗണിക്കും; പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്കു 45% മാർക്ക് മതിയാകും. സയന്‍സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകള്‍ക്ക് 25 സീറ്റ് വീതമുണ്ട്.

എം. എഡ് (2 വര്‍ഷ കോഴ്‌സ്): 50% മാര്‍ക്ക് അഥവാ തുല്യ ഗ്രേഡോടെ ബി.എഡ്., ബി.എ. ബി. എഡ്., ബി.എ.എഡ്, ബി.എസ്സി. ബി.എഡ്., ബി. എസ്സി.എഡ്, ബി.എല്‍.എഡ്, അഥവാ ഡി.എല്‍.എഡും ആര്‍ട്‌സ്/സയന്‍സ് ബിരുദവും. പട്ടിക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാര്‍ക്ക് 45% മാർക്ക് മതിയാകും. 35 സീറ്റുകള്‍.

ഇന്റഗ്രേറ്റഡ് ബി.എസ്സി. ബി. എഡ് (4 വർഷ കോഴ്‌സ്): ബിഎസ്സി (ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്) അഥവാ ബിഎസ്സി (കെമിസ്ട്രി, ബോട്ടണി,സുവോളജി), ബിഎഡ് എന്നീ രണ്ടു ബിരുദങ്ങള്‍ക്കും തുല്യം. ഫിസിക്കല്‍ സയന്‍സിനും (ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്) ബയളോജിക്കൽ സയന്‍സിനും (കെമിസ്ട്രി, ബോട്ടണി,സുവോളജി) 44 സീറ്റ് വീതമുണ്ട്.

ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് (4 വർഷ കോഴ്‌സ്): ബിഎ, ബിഎഡ് എന്നീ രണ്ടു ബിരുദങ്ങള്‍ക്കും തുല്യം. ആകെ സീറ്റുകള്‍ 44

ഇന്റഗ്രേറ്റഡ് എം.എസ്.സി. എഡ്. (ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്)- 6 വര്‍ഷ കോഴ്സ്: ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് ഇവയിലൊന്നില്‍ എംഎസ്സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. മാത്തമാറ്റിക്‌സ് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് 18 സീറ്റ് വീതം. ഈ മൂന്നു പ്രോഗ്രാമുകള്‍ക്കും ബന്ധപ്പെട്ട പ്ലസ് ടു 2020, 2021, 2022 വര്‍ഷങ്ങളിൽ 50% മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം; പട്ടിക, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാരെങ്കില്‍ 45% മാർക്ക് മതിയാകും. ഒന്നും മൂന്നും പ്രോഗ്രാമുകളില്‍ പ്രവേശന യോഗ്യതയില്‍ മാത്തമാറ്റിക്‌സിനു പകരം സ്റ്റാറ്റിസ്റ്റിക്‌സ് ആയാലും മതി.

ഇന്റഗ്രേറ്റഡ് ബി. എസ്സി. ബി. എഡ്., ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ്., ബി. എഡ്., എം. എഡ്. കോഴ്‌സുകള്‍ക്ക് ആന്ധ്ര, കര്‍ണ്ണാടക, കേരള, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ താമസിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. എന്നാല്‍ ഇന്റഗ്രേറ്റഡ് എം. എസ്സി. എഡ്. (ഫിസിക്‌സ്, കെമിസ്ട്രി,മാത്തമാറ്റിക്‌സ്) കോഴ്‌സിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രവേശനത്തിന് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എന്‍.സി.ഇ.ആര്‍.ടിയുടെ കീഴില്‍ മൈസൂര്‍, അജ്മീര്‍, ഭോപ്പാൽ, ഭുവനേശ്വര്‍, ഷില്ലോംഗ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിലെ ബി. എസ് സി ബി. എഡ്./ബി.എ.ബി.എഡ്./എം.എസ്സി.ബി.എഡ്./ബി.എഡ്./ ബി.എഡ്. എം.എഡ്./എം.എഡ്. പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വഴിയാണ് നടത്തുക.

സിലബസ് കാണുന്നതിന്: https://cee.ncert.gov.in/Syllabus

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://cee.ncert.gov.in, https://www.riemyosre.ac.in

0 Comments

Related News