JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫല പ്രഖ്യാപനം ജൂൺ 15ന് വൈകിട്ട് 3ന് നടക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. പ്ലസ് ടു പരീക്ഷാഫലവും ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള തീയതി ഉടൻ അറിയിക്കും.👇🏻
പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.
മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തിൽ 2,31,604 വിദ്യാർത്ഥികലും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികളും കന്നട മീഡിയത്തിൽ 1,457 വിദ്യാർത്ഥികളും ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഇതിൽ 2,18,902 പേർ ആൺകുട്ടികളും 2,08,097 പേർ പെൺകുട്ടികളുമാണ്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം