JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

മലപ്പുറം: സർക്കാർ വിദ്യാലയമോ അതോ അമ്യൂസ്മെന്റ് പാർക്കോ എന്ന് തോന്നിപ്പോകും മലപ്പുറം തവനൂരിലെ ഈ മാതൃകാ സ്കൂളിൽ എത്തിയാൽ. തവനൂർ കേളപ്പൻ സ്മാരക ഗവ.യുപി സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗമാണ് ആരെയും അതിശയിപ്പിക്കുംവിധം മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ പ്രവേശനകവാടം മുതൽ കൗതുകക്കാഴ്ചകൾ തുടങ്ങുകയാണ്.

തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന
ഒറ്റകൊമ്പനും വലിയ മര മുത്തശ്ശനുമാണ് കുട്ടികളെ പ്രവേശന കാവടത്തിൽ വരവേൽക്കുന്നത്. ഇത് പിന്നിട്ടാൽ ഒരു വീട്ടിലേക്ക് ചെല്ലുന്ന പ്രതീതിയാണ്. കുട്ടികളെ വരവേൽക്കാൻ വീടിന്റെ വരാന്തയിൽ മുത്തശ്ശനും👇🏻 മുത്തശിയുമുണ്ട്.👇🏻


ഇവർക്ക് സമീപത്തായി കുട്ടികൾക്കൊപ്പം കളിക്കുന്ന അച്ഛന്റെയും അമ്മയുടെയും പ്രതിമകൾ. ഇവിടെ എത്തുമ്പോൾതന്നെ കുട്ടികൾക്ക് സ്വന്തം വീടിന്റെ അനുഭവം പകർന്നു നൽകും. ഈ മനോഹര കാഴ്ചകൾ പിന്നിട്ട് കുരുന്നുകൾ എത്തുന്നത് ചുവന്ന നിറത്തിലുള്ള ഒരു ഗുഹയിലേക്കാണ്. ഈ
ഗുഹകടന്നുചെന്നാൽ ക്ലാസ് മുറികൾ. എൽകെജി, യുകെജി വിഭാഗങ്ങൾക്കായി മനോഹരമായാണ് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്.

ക്ലാസിൽ നിന്ന് ഗുഹയിലൂടെ വീണ്ടും സഞ്ചരിച്ചാൽ എത്തുന്നത് ഒരു \’മാന്ത്രിക\’ മുറിയിലേക്കാണ്. കുട്ടികളെ
കാഴ്ചകളുടെ അത്ഭുത
ലോകത്തിലെത്തിക്കുന്നതാണ് ഈ മുറി. ചുമരുകളിൽ കറുപ്പും വെളുപ്പും നിറങ്ങൾ പൂശിയ മുറിയിൽ സജ്ജീകരിച്ച
4 പ്രൊജക്ടറുകളും അതിനൊത്ത ശബ്ദ
സംവിധാനങ്ങളുമാണ് വിസ്മയ
കാഴ്ചകൾ ഒരുക്കുന്നത്. ആർത്തിരമ്പുന്ന കടലും കിളികൾ ചിലയ്ക്കുന്ന കാടുകളും.. അങ്ങനെ ഏത് സ്ഥലവും അന്തരീക്ഷവും മുറിയിൽ ഒരുക്കാനാകും. കേരളീയ കലകളുടെയും കേളപ്പജി👇🏻

അടക്കമുള്ളവരുടെയും ചിത്രങ്ങൾ സ്കൂൾ മതിലിൽ മനോഹരമായി പകർത്തിയിട്ടുണ്ട്. ഇതിനു പുറമെ പുസ്തക ക്കൂടിനുള്ള ഏറുമാടം, ജൈവവേലി, കുത്തിവരയ്ക്കലിടം
സമഗ്ര ശിക്ഷയിൽ നിന്നുള്ള 15ലക്ഷവും സ്കൂൾ അധികൃതർ സ്വരൂപ്പിച്ച 4ലക്ഷവും ചേർത്ത് 19ലക്ഷം രൂപ ചെലിവിട്ടാണു ഈ മാതൃകാ പ്രീ സ്കൂൾ ഒരുക്കിയിട്ടുള്ളത്.