JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തൃശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിലേക്കായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15.
യോഗ്യത: കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള അഗ്രിക്കള്‍ച്ചറല്‍/സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത പോളിടെക്‌നിക്ക് ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല /സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ / പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍ /സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയവും പരിഗണിക്കും.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ പഞ്ചായത്തില്‍ സമര്‍പ്പിക്കണം.
വിലാസം: സെക്രട്ടറി, മുരിയാട് ഗ്രാമപഞ്ചായത്ത്, മുരിയാട് പി.ഒ, തൃശൂര്‍-680683, ഫോണ്‍: 0480-2881154