പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

പൊതുവിദ്യാലയങ്ങളിൽ ഇനി വെതർ സ്റ്റേഷനുകളും: ഉദ്ഘാടനം ജൂൺ 11ന്

Jun 10, 2022 at 4:57 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്ന \’കേരള സ്കൂള്‍ വെതര്‍ സ്റ്റേഷൻ\’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ദിനാവസ്ഥ) മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയ്യാറാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.

ഈ വർഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന കര്‍മ്മ പരിപാടിയില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായിരുന്നു വെതര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 11 ന് കൊല്ലം കടയ്ക്കല്‍, വയല വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ്- ല്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന നൂതന പദ്ധതി സര്‍ക്കാരിന്‍റെ സാമൂഹിക കാഴ്ചപ്പാടിനും, ഇടപെടലിനും, ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്നതും, രാജ്യത്തിന് തന്നെ മാതൃകയാകുന്ന സവിശേഷ പദ്ധതിയുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങൾ ഒരുചുവട് കൂടി മുന്നോട്ട് വച്ചുവെന്നും മന്ത്രി ഓർമപ്പെടുത്തി.

\"\"

സംസ്ഥാന ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ \’ജ്യോഗ്രഫി\’ മുഖ്യവിഷയമായിട്ടുള്ള 240 കേന്ദ്രങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണിവ ആരംഭിച്ചിട്ടുള്ളത്.

മഴയുടെ തോത് അളക്കുന്നതിനുള്ള \’മഴമാപിനി\’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള \’വെറ്റ് ആര്‍ ഡ്രൈ ബള്‍ബ് തെര്‍മോമീറ്റർ , കാറ്റിന്‍റെ ദിശ അറിയുന്നതിനായുളള \’വിന്‍ഡ് വെയ്ൻ\’ കാറ്റിന്‍റെ വേഗത നിശ്ചയിക്കുന്ന \’കപ്പ് കൗണ്ടര്‍ അനിമോമീറ്റർ\’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ \’സ്കൂള്‍ വെതര്‍ സ്റ്റേഷനുകളിലും\’ ഉണ്ടാകും. വിദ്യാര്‍ത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും ഇവ സഹായിക്കും.

\"\"

വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക- വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD), കോഴിക്കോട് ആസ്ഥാനമായ CWRDM, കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA)എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്.

\"\"

Follow us on

Related News