പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ യുജി, പിജി പ്രോഗ്രാമുകൾ: പ്രവേശന പരീക്ഷ ജൂലൈ 19ന്

Jun 8, 2022 at 10:06 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ യുവജനകാര്യ സ്പോർട്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ 2022- 2023 അധ്യയന വർഷത്തേക്കായുള്ള ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. മണിപ്പൂരിലെ ഇംഫാലിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. വനിതകൾക്ക് 30 ശതമാനം സീറ്റ്‌ സംവരണംചെയ്തിട്ടുണ്ട്. ജൂലായ് 19നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം (കാര്യവട്ടം) ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ) പരീക്ഷാ കേന്ദ്രമാണ്.

\"\"

ബിരുദ പ്രോഗ്രാമുകളും യോഗ്യതയും

ബാച്ച്‌ലർ ഓഫ് സയൻസ് ഇൻ സ്പോർട്‌സ് കോച്ചിങ് (നാലുവർഷ കോഴ്സ്), ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് മാണ് (ബി.പി.ഇ.എസ്.- മൂന്നുവർഷ കോഴ്സ്)

യോഗ്യത: 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു/തത്തുല്യം (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക്). ഒപ്പം കായിക രംഗത്തെ മികവ്.

ബിരുദാനന്തര പ്രോഗ്രാമുകളും യോഗ്യതയും

മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പോർട്‌സ് കോച്ചിങ്, മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ സ്പോർട്‌സ് സൈക്കോളജി, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് (രണ്ടു വർഷ കോഴ്സുകൾ).

\"\"

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനു വേണ്ട അക്കാദമിക്/ സ്പോർട്‌സ് യോഗ്യത (ബാധകമെങ്കിൽ), മറ്റുവ്യവസ്ഥകൾ എന്നിവ അറിയുന്നതിന്: https://nsu.ac.in/admission

തിരഞ്ഞെടുപ്പ്: നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റി എൻട്രൻസ് എക്സാമിനേഷൻ, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, ഗെയിം പ്രൊഫിഷ്യൻസി, വൈവ വോസി, സ്പോർട്‌സ് നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

സ്പോർട്സ് കോച്ച്, കോച്ചിങ് കൺസൽട്ടന്റ്, പേഴ്‌സണൽ ട്രെയിനർ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ, സ്പോർട്‌സ് ഓഫീസർ/ അഡ്മിനിസ്‌ട്രേറ്റർ, ഫിറ്റ്‌നസ് സെന്റർ മാനേജർ, സ്പോർട്‌സ് തെറാപ്പിസ്റ്റ്, ഇൻസ്ട്രക്ടർ, സ്പോർട്‌സ് സൈക്കോളജിസ്റ്റ്, സ്പോർട്‌സ് കൗൺസലർ, പ്രൈവറ്റ് പ്രാക്ടീഷണർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സഹായകരമായവയാണ് പ്രോഗ്രാമുകൾ.

\"\"

Follow us on

Related News