പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സർക്കാർ സഹായങ്ങൾ വർദ്ധിപ്പിക്കും:മന്ത്രി വി.ശിവന്‍കുട്ടി

Jun 7, 2022 at 6:04 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രതിഭാപോഷണം പരിപാടിയ്ക്ക് തുടക്കമായി. മന്ത്രി വി.ശിവന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറെ സവിശഷതകളുള്ള കുട്ടികളാണ് ഇവരെന്നും സംസ്ഥാനത്തെ ഒരോ പൊതു വിദ്യാലയങ്ങളിലും ഭിന്നശേഷി സൗഹൃദമായ പ്രവർത്തനങ്ങൾക്കാകും സർക്കാർ മുൻഗണന നൽകുന്നതെന്നും..👇🏻

\"\"

..മന്ത്രി പറഞ്ഞു. സ്വന്തം കുട്ടികളെപോലെ ഈ കുട്ടികളെയും പരിപാലിക്കുന്ന അധ്യാപകരെയും മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. സ്റ്റേജിൽ വച്ച് തന്നെ മന്ത്രിയുടെ ചിത്രം വരച്ച വിഴിഞ്ഞം സെൻമേരീസ് എച്ച്. എസ്. എസ് ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി രാജീവിനെ മന്ത്രി അഭിനന്ദിച്ചു. സമഗ്ര ശിക്ഷാ കേരളയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍, സ്പെഷ്യല്‍ ട്രെയിനേഴ്സ്, കോ-ഓര്‍ഡിനേറ്റര്‍മാര്‍, സേവന സന്നദ്ധരായ അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തരം കുട്ടികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കി വരുന്നത്. ചിത്രരചന, ഡാന്‍സ്, സംഗീതം, അഭിനയം തുടങ്ങി വിവിധ മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഭിന്നശേഷി കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും ആത്മവിശ്വാസം വളര്‍ത്തി പൊതുസമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുവാന്‍ സഹായിക്കുന്ന പരിപാടിയാണ് \’പ്രതിഭാപോഷണം \’.

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഉണ്ടായ പഠനനഷ്ടം, പഠനവിടവ് എന്നിവ സംബന്ധിച്ച് സമഗ്ര ശിക്ഷാ കേരള നടത്തിയ പ്രത്യേക പഠന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടും മന്ത്രി പ്രകാശനം ചെയ്തു.ഭിന്നശേഷി കൂട്ടുകാരിയായ കാഴ്ച പരിമിതിയുള്ള പാലോട് തൊളിക്കോട് ഹയര്‍സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നൂറാ ഫാത്തിമ എഴുതിയ പുസ്തക പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഭിന്നശേഷി കൂട്ടുകാര്‍ വരച്ച ചിത്രങ്ങളുടെയും, നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും, കുട്ടികള്‍ നിര്‍മ്മിച്ച സാധനസാമഗ്രികളുടെ വിപണനമേളയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

\"\"

സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ. ആർ.സുപ്രിയ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു . പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു.എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി.പ്രമോദ് , സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ, ജില്ലാ ബി ആർ സി ഭാരവാഹികൾ , ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ, രക്ഷിതാക്കൾ , തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡി പി സി ബി. ശ്രീകുമാരൻ നന്ദി പറഞ്ഞു.

\"\"

Follow us on

Related News