JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് (തിങ്കളാഴ്ച)
പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ച ആയതിനാലാണ് തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.👇🏻

‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. സ്‌കൂളുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുക്കാം. വൃക്ഷ തൈ നടുന്നതടക്കമുള്ള കാര്യങ്ങൾ സ്‌കൂളുകളിൽ നടത്താം. തിങ്കളാഴ്ച തിരുവനന്തപുരത്ത് പരിസ്ഥിതി ദിനാചരണ പരിപാടിയിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. നേമം മണ്ഡലത്തിലെ കാലടി ഗവർമെന്റ് ഹൈസ്‌കൂളിൽ വൈകിട്ട് മൂന്നിനാണ് പരിപാടി.
- ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
- ‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
- കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
0 Comments