editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾയുപി അധ്യാപകർക്കുള്ള “നവാധ്യാപക സംഗമം” 21 മുതൽ: വിശദ വിവരങ്ങൾ അറിയാംകേരള കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശന തീയതി നീട്ടിനാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ 31വരെകൊച്ചിൻ ശാസ്ത്ര
സാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ ഏപ്രിൽ 29മുതൽ: അപേക്ഷ നാളെ മുതൽ
എസ്എസ്എൽസി ഐടി പരീക്ഷ: വിശദ വിവരങ്ങൾഡിഗ്രി ഇല്ലാത്തത് ജോലിക്ക് തടസമാണോ?: 6 മാസംകൊണ്ട് ബിരുദം നേടാംകോളേജ് അധ്യാപകരുടെ ശമ്പളക്കുടിശിക മരവിപ്പിച്ചു: നൽകാനുള്ളത് 2123 കോടിസ്‌പോർട്‌സ് സ്‌കൂൾ പ്രവേശന സെലക്ഷൻ 27മുതൽ: സെലക്ഷൻ കേന്ദ്രങ്ങളും തീയതിയും അറിയാംപൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി ഫിൻലാൻഡ് സഹകരണം: മന്ത്രിതല കൂടിക്കാഴ്ച ഇന്ന്

സംസ്ഥാനത്തെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ ‘ഡ്രൈ ഡേ’: കർശനമായി നടപ്പാക്കണമെന്ന് മന്ത്രി

Published on : June 05 - 2022 | 6:01 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചകളിലും ‘ഡ്രൈ ഡേ’ ആചരിക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. സ്കൂൾ പരിസരത്ത് കെട്ടികിടക്കുന്ന വെള്ളം, ചെളി, നനവുള്ള മറ്റു വസ്തുക്കൾ എന്നിവ ശുചീകരിക്കാനാണ് നിർദേശം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിൽ ഒരു മണിക്കൂർ ശുചീകരണം നടത്തണം. ഇതിനുള്ള നിർദേശം നാളെ പുറത്തിറക്കും.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി : വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തും

തിരുവനന്തപുരം: സ്കൂളുകളിൽ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.


ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾക്ക് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങൾ ജാഗ്രതയോടെയാണ് സർക്കാർ കാണുന്നത്. ഇതിന്റെ ഭാഗമായി മേല്പറഞ്ഞ വകുപ്പുകൾ ചേർന്ന് പ്രത്യേക പരിശോധന നടത്തും.


വെള്ളിയാഴ്ചകൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണം നൽകും. പാചക തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ശുചിത്വ പരിശീലനം നൽകും. ജില്ലകളിലെ ന്യൂൺഫീഡിങ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി നാളെമുതൽ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്,, ടോയ്‌ലറ്റുകൾ,ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

0 Comments

Related News