JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ
ന്യൂഡൽഹി: ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന \’ട്വിന്നിങ്\’ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകളും. വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പ്രോഗ്രാമിൽ പങ്കാളിയാകാൻ കൂടുതൽ വിദേശ സർവകലാശാലകൾ താല്പര്യം അറിയിച്ചതായി യുജിസി അറിയിച്ചു. കേംബ്രിജ്, എസ്.ഒ.എ.എസ്. (യു.കെ.), ബാൻഗോർ (വെയിൽസ്), ജിന (ജർമനി), ഗ്ലാസ്‌കോ (സ്കോട്‌ലൻഡ്), ഡീകിൻ, ക്യൂൻസ്‌ലൻഡ് (ഓസ്‌ട്രേലിയ), ഡർബൻ (ദക്ഷിണാഫ്രിക്ക), ടോക്യോ (ജപ്പാൻ) തുടങ്ങിയ 48 സർവകലാശാലകളാണ് താല്പര്യമറിയിച്ചത്.
വിദേശ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രകടനം മികച്ചതായതിനാലാണ് വിദേശ സർവകലാശാലകൾ ഇങ്ങനെയൊരു അനുകൂല പ്രതികരണം നൽകിയത്. കോഴ്‌സുകളുടെ ഏകോപനത്തിനായി ഇന്ത്യയിൽ സാറ്റലൈറ്റ് സെന്റർ തുടങ്ങാൻ ഫ്രാൻസിലെ സർവകലാശാലകൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനായുള്ള നടപടിക്രമങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി