ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റിൽ ബിബിഎ/എംബിഎ: അവസാന തീയതി ഇന്ന്

May 31, 2022 at 1:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റിൽ (ഐ.ഐ.ടി.ടി.എം.) ബാച്ച്ലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് (31-5-22) അവസാനിക്കും. ഗ്വാളിയര്‍, നോയിഡ, ഭുവനേശ്വര്‍, നെല്ലൂര്‍ (ബി. ബി. എ/എം. ബി. എ.), ഗോവ (എം.ബി.എ.) എന്നീ കാമ്പസുകളിലായാണ് പ്രവേശനം. പ്രവേശനപരീക്ഷ ജൂണ്‍ അഞ്ചിനാണ്.

\"\"

യോഗ്യത

ബി.ബി.എ: ഏതെങ്കിലും സ്ട്രീമില്‍ പഠിച്ച്, പ്ലസ് ടു തല വിജയം.

എം.ബി.എ: ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍ ബിരുദം. യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുവേണം. പട്ടിക വിഭാഗക്കാര്‍ക്ക് രണ്ടു പ്രോഗ്രാമുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് ബി.ബി.എ.ക്കും 45 ശതമാനം മാര്‍ക്കുമതി.

പ്രവേശന രീതി: രണ്ടു പ്രോഗ്രാമുകളുടെയും പ്രവേശനം ഐ.ജി.എന്‍.ടി.യു.-ഐ.ഐ.ടി.ടി.എം. അഡ്മിഷന്‍ ടെസ്റ്റ് (ഐ.ഐ. എ.ടി.) (70 ശതമാനം വെയ്‌റ്റേജ്), ഗ്രൂപ്പ് ഡിസ്‌കഷന്‍ (15 %), പേഴ്‌സണല്‍ ഇന്റര്‍വ്യൂ (15 %) എന്നിവ അടിസ്ഥാനമാക്കിയാകും. എം.ബി.എ. പ്രവേശനത്തിന്, 2021 ജൂണ്‍ ഒന്നിനും 2022 മേയ് 31-നും ഇടയ്ക്കു നേടിയ സാധുവായ കാറ്റ്, മാറ്റ്, സി-മാറ്റ്, സാറ്റ് (എക്‌സ്.എ.ടി.), ജി-മാറ്റ്, എ.ടി.എം.എ. സ്‌കോര്‍ ഉള്ളവരെ അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://iittm.ac.in

\"\"

Follow us on

Related News