
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച അപ്പീലുകൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഹനീഫ എം. എയാണ് കൺവീനർ. ജോയിന്റ് സെക്രട്ടറി ഒ. എൻ. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി സെക്രട്ടറി സ്വപ്‌ന പി., അണ്ടർ സെക്രട്ടറിമാരായ ജയകുമാർ സി. എസ്, എസ്. എം ദിലീപ് എന്നിവർ അംഗങ്ങളാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പരാതികൾ പരിശോധിച്ച് നിർദ്ദേശം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മിറ്റി സമർപ്പിക്കും.

- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്ഷിപ്പ്
- ബിഎസ്സി നഴ്സിങ്: എൻആർഐ സ്പോട്ട് അലോട്ട്മെന്റ് 24ന്
- സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം
- ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
- കായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കം
ജൂൺ 2ന് ആരംഭിക്കുന്ന ബിഎ / ബികോം പരീക്ഷകളുടെ വിവരങ്ങൾ
കോട്ടയം: ജൂൺ 2ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎ / ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി ബി സി എസ് 2018, 2017 അഡ്മിഷൻ – റീ അപ്പിയറൻസ് ആൻ്റ് അഡീഷണൽ ഇലക്ടീവ്) പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ http://mgu.ac.in ലഭ്യമാണ് വിദ്യാർത്ഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിലെത്തി പരീക്ഷയെഴുതണം
