പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

May 24, 2022 at 12:36 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ക്രമീകരങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രവേശനോത്സവ ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോൾ അതോടൊപ്പം ജില്ലാ, ബ്ലോക്ക്‌, സ്കൂൾ തല ഉദ്ഘടനങ്ങളും നടക്കും. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന
പ്രവേശനോത്സവ ഗാനം സ്കൂളുകളിൽ നിർബന്ധമായും കേൾപ്പിക്കണം. ഇത് കേൾപ്പിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ലായെന്ന് മുൻകൂട്ടി ഉറപ്പു വരുത്തേണ്ടതാണ്.

\"\"
\"\"

ജൂൺ ഒന്നിന് മുൻപായി സ്കൂളും പരിസരവും ശുചീകരിക്കണം. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂളിന് സമീപത്തെ വീഴാറായ മരങ്ങൾ മുറിച്ചു മാറ്റണം. പ്രവേശനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ, കേരള പ്രത്യേകം തയ്യാറാക്കുന്ന പോസ്റ്ററുകൾ അച്ചടിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്.
ഈ പോസ്റ്ററുകളും ബാനറുകളും മുഴുവൻ പൊതുവിദ്യാലയങ്ങളിലും വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിലും നിർബന്ധമായി പതിയ്ക്കാണം. വിദ്യാലയങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതു കൂടാതെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ,
പ്രധാനപ്പെട്ട പട്ടണങ്ങൾ, നഗരങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി പോസ്റ്റർ പ്രചരണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
ഇതിനായി സമഗ്ര ശിക്ഷാ, കേരളയുടെ കീഴിലുള്ള മുഴുവൻ പ്രവർത്തകരുടെയും സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. ആവശ്യമായ ഘട്ടത്തിൽ പി.ടി.എ., എസ്.എം.ഡി.സി., എസ്.എം.സി. എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.
പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടപ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കേണ്ടതും പരിസ്ഥിതി സൗഹൃദപരിപാടി എന്ന ആശയത്തിന് പ്രാധാന്യം നൽകേണ്ടതുമാണ്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ വിദ്യാലയ മികവുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.

\"\"

Follow us on

Related News