പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

ഓൺലൈൻ സേവനങ്ങളിൽ തടസ്സം, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

May 24, 2022 at 6:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

കണ്ണൂർ: സർവകലാശാലയുടെ ഓൺലൈൻ സേവനങ്ങൾ സാങ്കേതിക കാരണങ്ങളാൽ ഇന്ന് (24-05-2022) വൈകീട്ട് 5.15 മുതൽ നാളെ (25-05-2022) രാവിലെ 10 മണി വരെ ലഭ്യമാകുന്നതല്ല . വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു.

ടെക്നികൽ അസിസ്റ്റൻറ്

കണ്ണൂർ സർവകലാശാല സ്വാമി ആനന്ദ തീർത്ഥാ ക്യാമ്പസിലെ ഇൻസ്ട്രുമെൻറേഷൻ സെൻററിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 28.05.2022 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി സർവകലാശാല രജിസ്ട്രാർക്ക് നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

സാമൂഹിക ശാസ്ത്ര ശില്പശാല സമാപിച്ചു

പാലയാട്- കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പും ഹൈദരാബാദിലെ ഇന്ത്യൻ കൌൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ദക്ഷിണ മേഖലാ കേന്ദ്രവും സംയുക്തമായി പാലയാട് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴു ദിവസത്തെ ഓഫ്ലൈൻ റിസർച്ച് മെത്തഡോളജി ശില്പശാല സമാപിച്ചു.സമാപന സമ്മേളനം കണ്ണൂർ സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രൊഫ. സാബു എ. ഉദ്ഘാടനം ചെയ്തു.  ഗവേഷകർക്ക് സാമൂഹിക പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

 നരവംശശാസ്ത്ര വകുപ്പ് മേധാവിയും ശില്പശാല ഡയറക്ടറുമായ ഡോ. എം. എസ്. മഹേന്ദ്രകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പാലയാട് ക്യാമ്പസ് ഡയറക്ടർ ഡോ. സിനി എം., നരവംശ ശാസ്ത്ര വകുപ്പിലെ അധ്യാപിക രമിത കെ. ടി. എന്നിവർ പ്രസംഗിച്ചു. തെലങ്കാന, പുതുച്ചേരി, തമിഴ് നാട്, കർണാടകം, കേരളം എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ വ്യത്യസ്ത സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ  ഗവേഷണം നടതതുന്ന 30 വിദ്യാർത്ഥികളാണ് മെത്തഡോളജി കോഴ്സിൽ പങ്കെടുത്തത്.

\"\"

ഐ സി എസ് എസ് ആർ ഹോണററി ഡയറക്ടർ പ്രൊഫസർ വി. ഉഷ കിരൺ, കണ്ണൂർ സർവകലാശാലയിലെ റിസർച്ച് ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ, എം.ജി. സർവ്വകലാശാലയിലെ ഡോ. നൗഷാദ് പി.പി., ഡോ. ബിജുലാൽ എം. വി., കോഴിക്കോട് സർവകലാശാല ജോൺ മത്തായി സെന്ററിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. മാണി കെ. പി., ഗവ. ബ്രണ്ണൻ ടീച്ചർ ട്രെയിനിങ് സെന്ററിലെ ഡോ. എം. ഓമനശീലൻ, മഹാരാജാസ് കോളേജിലെ സന്തോഷ് ടി വർഗീസ്, കൃഷ്ണ മേനോൻ സ്മാരക വിമൻസ് കോളേജിലെ മുൻ അദ്ധ്യാപകൻ ഡോ. കെ.കെ. സോമശേഖരൻ, കൊച്ചി സർവ്വകലാശാലയിലെ പ്രൊഫസർ അരുണാചലം, കണ്ണൂർ സർവ്വകലാശാലയിലെ ഡോ. എൻ. സാജൻ, കണ്ണൂർ സർവ്വകലാശാല സെൻട്രൽ ലൈബ്രറിയിലെ മുഹമ്മദ് നജീബ്, ഡോ. എം. എസ്. മഹേന്ദ്രകുമാർ എന്നിവർ ക്ലാസ്സുകൾ എടുത്തു.

ഡോ.പി.ജെ. വിൻസെൻറിന് യാത്രയയപ്പ് നൽകി👇🏻

\"\"

കണ്ണൂർ- കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ സ്ഥാനം ഒഴിഞ്ഞ ഡോ. പി.ജെ വിൻസെൻറിന് സർവകലാശാല അസ്ഥാനത്ത് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം വൈസ്-ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ്-ചാൻസലർ പ്രൊഫ സാബു എ. അധ്യക്ഷത വഹിച്ചു. സർവകലാശാലയുടെ ഉപഹാരം വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഡോ പി.ജെ. വിൻസെൻറിന് സമ്മാനിച്ചു. പരീക്ഷാ കൺട്രോളർ എന്ന നിലയിൽ കോവിഡ് കാലത്ത് അടക്കം അദ്ദേഹം നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിസിയും പിവിസിയും അടക്കം ചടങ്ങിലെ പ്രമുഖ വ്യക്തികൾ  ഓർത്തെടുത്തു.

 കോവിഡ് കാലത്ത് മികച്ച രീതിയിൽ പരീക്ഷകൾ നടത്താനായതും 2021 ബിഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് പിഎസ്സി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാനായതും അടക്കം സന്തോഷം നൽകുന്ന അനുഭവങ്ങൾ ഏറെയുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ഡോ പി.ജെ വിൻസെൻറ് പറഞ്ഞു. ചോദ്യബാങ്ക് സംവിധാനം അഫിലിയേറ്റഡ് കോളേജുകളി കൂടി നടപ്പാക്കുന്നതോടെ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റത്താക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 15-10-2019 നാണ് സർവകലാശാല പരീക്ഷാ കൺട്രോളറായി ഡോപി.ജെ വിൻസെൻറ് ചുമതലയേൽക്കുന്നത്.

\"\"

സിൻഡിക്കേറ്റ് അംഗങ്ങളായ എൻ സുകന്യ, ഡോ കെ.ടി.ചന്ദ്രമോഹനൻ, സെനറ്റ് അംഗം സാജു പി.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിനാൻസ് ഓഫീസർ ശിവപ്പു പി. സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ  മധുസൂദനൻ കെ.വി. നന്ദിയും പറഞ്ഞു.

Follow us on

Related News