JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡൽഹി: ഗ്രൂപ്പ്- ബിയിലെ വിവിധ തസ്തികകളിലായുള്ള 90 ഒഴിവുകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 8 ആണ്.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം
ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്)- 1: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം. ആർക്കിടെക്റ്റ്സ് ആക്ട്, 1972 പ്രകാരം കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം.
പേ സ്കെയിൽ: ലെവൽ- 7: 44900- 142400/
സബ് ഇൻസ്പെക്ടർ (വർക്സ്)- 57: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമ.
പേ സ്കെയിൽ: ലെവൽ- 6: 35400- 112400/-
ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ)- 32: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമ.
പേ സ്കെയിൽ: ലെവൽ-6: 35400 – 112400/-
അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 200/- രൂപ. വനിതകൾ/എസ്.സി/എസ്.ടി/എക്സ്- എസ് എന്നിവർക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കാം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME) എന്നിവയും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://rectt.bsf.gov.in
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം