JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡൽഹി: മികച്ച ശമ്പളത്തിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. ഗ്രേഡ്-ഇ തസ്തികയിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 31.
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സർവ്വകലാശാലകളിൽ നിന്നോ നേടിയ സൈക്കോളജി/എഡ്യൂക്കേഷൻ/സൈക്കോളജിക്കൽ മെഷർമെന്റ്/സൈക്കോമെട്രിക്‌സ് മാനേജ്‌മെന്റ് (എച്ച്ആർ സ്പെഷ്യലൈസേഷനോടെ) എന്നിവയിലുള്ള ബിരുദാനന്തര ബിരുദം. അക്കാദമിക് റിസർച്ച്/ടെസ്റ്റ് ഡെവലപ്‌മെന്റിൽ ഒരു വർഷത്തെ പരിചയവും കംപ്യൂട്ടർ പരിചയവും അഭികാമ്യം.
അടിസ്ഥാന ശമ്പളം: 44, 900/-പ്രതിവർഷ ശമ്പളം: ഏകദേശം 12 ലക്ഷം രൂപ.
പ്രായപരിധി: 21 മുതൽ 30 വയസ്സ് വരെ.
അപേക്ഷാ ഫീസ്: 1000 രൂപ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ibps.in
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി