JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ പ്രവേശനം നേടിയ ബി.എ., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്ററിനു പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494.

യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ക്യാപ് ഐഡി, ജനനതീയതി എന്നിവ നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ ബി.എ., ബി.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 7-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

- ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്
- ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി
- ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം
- സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം
- പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽ