JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. സ്കൂൾ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റു ജീവനക്കാരും പിടിഎ ഭാരവാഹികളും ജനപ്രതിനിധികൾ അടക്കമുള്ളവരും മാത്രമേ കുട്ടികളെ വരവേൽക്കാൻ നിൽക്കേണ്ടതുള്ളു.
ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം ഉദ്ഘാടനം സംഘടിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. സ്കൂളുകളിൽ നടക്കുന്ന ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുതെന്ന് നേരത്തെ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. ചില വിദ്യാലയങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രവേശനോത്സവ ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വർഷം മുതൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള പരിപാടികൾ പാടില്ലെന്നാണ് നിർദേശം. പ്രേവേശനോത്സവം അടക്കമുള്ള ഉദ്ഘടന പരിപാടികളിൽ കുട്ടികൾക്ക് സദസ്സിൽ ഇരിക്കാൻ സൗകര്യമൊരുക്കണം.
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്