JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 23 – രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ-മാറ്റ് / ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.
സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം. https://meet.google.com/znw-hcgo-ebv എന്ന ലിങ്ക് വഴിയാണ് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്.
- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
കൂടുതൽ വിവരങ്ങൾക്ക് 8547618290, https://kicmakerala.ac.in

0 Comments