പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പുതിയ അധ്യയനവർഷം എങ്ങനെയാകണം: ക്രമീകരണങ്ങൾക്കായി ഉദ്യോഗസ്ഥതല യോഗം തുടങ്ങി

May 17, 2022 at 11:12 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ നടപ്പാക്കേണ്ട ക്രമീകരങ്ങൾക്കായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും പങ്കെടുപ്പിച്ചുള്ള യോഗം ആരംഭിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രിയുടെ ഓഫീസിൽ പ്രത്യേക യോഗം നടക്കും. വൈകിട്ട് 4ന് ശ്രീകാര്യത്തെ മരിയ റാണി ഹാളിൽ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള വിദഗ്ധപരിശീലനം നടക്കും. ഇപ്പോൾ നടക്കുന്ന യോഗത്തിൽ അസിസ്റ്റന്റ് എഡുക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡുക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡുക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് എഡുക്കേഷൻ, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

\"\"

സ്കൂൾ തുറക്കുന്നതിനു മുൻപായി പൊതുവിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് അഭിസംബോധന ചെയ്യുന്നത് ആദ്യമായാണ്. കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ജൂൺ മാസത്തിൽ സ്കൂൾ അധ്യയനം ആരംഭിക്കുന്നത്. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജൂൺ ഒന്നിന് സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം പുരോഗമിക്കുന്നത്.

\"\"


സ്കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, ജനകീയ ഘടകങ്ങളുടെ ഏകോപനം , എയ്ഡഡ് മേഖലയിലെ കാര്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, വിവിധ പദ്ധതികളുടെ നിർവഹണം, കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ , ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ , ഭരണപരമായ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള സ്കൂൾ മാനുവൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ മുൻനിർത്തിയുള്ള ചർച്ചയാണ് നടക്കുന്നത്.

\"\"

Follow us on

Related News