JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: ഉപയോഗിക്കാതെ കിടക്കുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസുകൾ ഇനി ക്ലാസ് മുറികളാക്കി മറ്റുമെന്ന് മന്ത്രി ആന്റണി രാജു. പുതിയ പരീക്ഷണത്തിനായി ബസുകൾ വിദ്യാഭ്യാസ വകുപ്പിന് വിട്ടുനൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ പരീക്ഷണമെന്നോണം തിരുവനന്തപുരം മണക്കാട് ഗവ. ടിടിഐയിൽ 2 പഴയ ലോ ഫ്ലോർ ബസുകൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിദ്ധ്യവൽക്കരണം എന്ന നിലയ്ക്കാണ് പുതിയ പരീക്ഷണം നടത്തുന്നത്. സംസ്ഥാനത്ത് ഒട്ടേറെ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ക്ലാസ്മുറികളുടെ കുറവുള്ള സ്കൂളുകളിൽ പുതിയ സംവിധാനം പരീക്ഷിക്കാൻ കഴിയുമോ എന്നാണ് ഗതാഗത വകുപ്പിന്റെ ആലോചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഈ ആശയം മന്ത്രി വി. ശിവൻകുട്ടിയുടേതാണെന്നും മന്ത്രി പറഞ്ഞു.