JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ – ഓൺലൈൻ സംവിധാനങ്ങളിൽ ഉണ്ടായ പഠനവിടവ് നികത്താനുള്ള എൻഎസ്എസ് ഹയർസെക്കൻഡറിയുടെ \’തെളിമ\’ പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ പ്രത്യേക പരിഗണന ഉള്ള മേഖലകളിൽ സ്പെഷ്യൽ ക്ലാസുകൾ തുടങ്ങും. രാത്രികാല ക്ളാസുകൾക്കുവേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.

ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. പഠന സഹായികൾ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകുന്നുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്,ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, എൻഎസ്എസ് ഹയർസെക്കൻഡറി സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ഡോ. ജേക്കബ് ജോൺ, തെളിമയുടെ സംസ്ഥാന ചുമതലവഹിക്കുന്ന ശ്രീധരൻ കൈതപ്രം, എന്നിവർ പങ്കെടുത്തു.
