JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം നാളെ ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. അസിസ്റ്റന്റ് എഡുക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡുക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡുക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് എഡുക്കേഷൻ, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഇതാദ്യമായാണ് പൊതുവിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് അഭിസംബോധന ചെയ്യുന്നത്.

തിരുവനന്തപുരം ശിക്ഷക് സദനിൽ നാളെ (17-05-2022) രാവിലെ 10 30ന് ആണ് യോഗം.
സ്കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, ജനകീയ ഘടകങ്ങളുടെ ഏകോപനം , എയ്ഡഡ് മേഖലയിലെ കാര്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം, വിവിധ പദ്ധതികളുടെ നിർവഹണം, കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ , ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ , ഭരണപരമായ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള സ്കൂൾ മാനുവൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ മുൻനിർത്തിയുള്ള ചർച്ചയും ഉണ്ടാകും.

- സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച് 27മുതൽ
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടി
- അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ
- അംബേദ്കർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം
- പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
0 Comments