JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ വെള്ളാവൂർ ട്രാവൻകൂർ ഫോക് വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയ ബന്ധിത പ്രോജക്ടിലേക്ക് പടയണി അധ്യാപകരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആവശ്യമായ രേഖകൾ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അടക്കം ചെയ്ത് വെള്ള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ എന്നിവ സഹിതം മെയ് 18 നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. keralafolkloreacademy@gmail.com ലേക്കും അപേക്ഷ അയയ്ക്കാം.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം