പ്രധാന വാർത്തകൾ

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്ത് തുടങ്ങി: അടുത്തത് ജില്ലാതല അദാലത്തുകൾ

May 9, 2022 at 5:50 pm

Follow us on

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ മന്ത്രി വി. ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. 14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിൽ കുടിശ്ശികയായി ശേഷിക്കുന്ന ഫയലുകൾ യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കുന്നതിനായി ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസവകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളിൽ നിരവധി ഫയലുകൾ ഇനിയും തീരുമാനമാകാതെ നിലവിലുണ്ട്. ഓരോ ഫയലിന് മുന്നിലും ഒരു മനുഷ്യ ജീവിതമുണ്ട് എന്ന ജാഗ്രതയോടെ വേണം ഓരോ ഉദ്യോഗസ്ഥനും ഫയലുകളെ കാണാൻ. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഇക്കാര്യത്തിൽ വേണ്ട ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം. കാലികമായ പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഈ വർഷം ജനുവരി 6 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാതലത്തിലും 2021 ജൂൺ 30 ന് ആരഭിച്ചിട്ടുള്ളതും തീർപ്പാകാതെ തുടരുന്നതുമായ ഫയലുകളുടെ വിവരങ്ങൾ ശേഖരിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 14,966 ഫയലുകൾ തീർപ്പാകാതെ ശേഷിക്കുന്നതായി അറിയാൻ കഴിഞ്ഞു. ഈ ഫയലുകളിൽ 40 ശതമാനം ഫയലുകൾ തീർപ്പാക്കാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം 7,266 ഫയലുകളിൽ യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കി. മൊത്തം ഫയലുകളുടെ 48.5 ശതമാനം വരുമിത്. തുടർന്നും ഘട്ടം ഘട്ടമായ ഫയൽ തീർപ്പാക്കലിലൂടെ 2022 മാർച്ച്‌ 4 ലെ പ്രബല്യത്തിൽ 57.5 ശതമാനം ഫയലുകൾ തീർപ്പാക്കുകയുണ്ടായി.
മേൽ പരാമർശിച്ച കാലയളവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 13,493 ഫയലുകൾ ശേഷിക്കുന്നതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 24,786 ഫയലുകൾ ശേഷിക്കുന്നതായും ബന്ധപ്പെട്ട ഉപഡയറക്ടർമാർ അറിയിച്ചു. തുടർന്ന് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാതലത്തിൽ  അദാലത്തുകൾ നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 3,585 ഫയലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 12,371 ഫയലുകളും യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കുകയുണ്ടായി.

\"\"


                      

        

Follow us on

Related News