തിരുവനന്തപുരം: സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള നാളെ (മെയ് 10ന്) തിരുവനന്തപുരത്ത് നടക്കും. അനെർട്ടാണ് മേള സംഘടിപ്പിക്കുന്നത്.ഇരുപതോളം സോളാർ ഡെവലപ്പേഴ്സ് പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യുന്നതിനായി മേളയിൽ പങ്കെടുക്കും. പരിശീലനം ലഭിച്ച ഐ.ടി.ഐ. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും നിലവിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം.

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
സ്ഥിരം തസ്തികയിലേക്കോ, ഓരോ പ്രവർത്തികൾക്ക് പ്രത്യേകം കരാർ അടിസ്ഥാനത്തിലോ ജോലി തെരെഞ്ഞെടുക്കാം. അനെർട്ട് പരിശീലനം ലഭിച്ച, മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കും സ്പോട് രജിസ്ട്രേഷന് അവസരമുണ്ട്.തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പരിപാടി.

- കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ് നാളെ മുതൽ
- വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് നാളെ തുടക്കം: കായികമേളയിൽ മലപ്പുറം ജേതാക്കള്‍
- പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
- തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്നിക് പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ്
- സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി
0 Comments