JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സി.യു.ഇ.ടി.) അപേക്ഷിക്കാനുള്ള തീയതി പുതുക്കി എന്‍.ടി.എ. മെയ് 6 വരെ അപേക്ഷിക്കാമായിരുlന്നത് ഇപ്പോൾ 22 വരെയാക്കിയിട്ടുണ്ട്. https://cuet.samarth.ac.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂലൈ ആദ്യ ആഴ്ച്ചയിൽ ഓണ്‍ലൈന്‍ വഴിയായിരിക്കും പരീക്ഷ. ഇംഗ്ലീഷിലും മലയാളത്തിലും ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷയെഴുതാം. മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും ചോദ്യങ്ങള്‍. ഇന്ത്യയില്‍ 547 നഗരങ്ങളിലും വിദേശത്ത് 13 നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. തീയതി നീട്ടിയത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി യുജിസി ചെയര്മാന് എം ജഗദേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

അപേക്ഷാ ഫീസ്: ജനറല്‍ -650 രൂപ. ഇ.ഡബ്ല്യൂ.എസ്., ഒ ബി സി.- 600 രൂപ. എസ്.സി./എസ്. ടി., ട്രാന്‍സ്ജെന്‍ഡര്‍- 550 രൂപ.
പൊതുപ്രവേശന പരീക്ഷ വരുന്നതോടെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്റെ മാനദണ്ഡമാകില്ല. 12-ാം ക്ലാസ് സിലബസില്‍ നിന്നായിരിക്കും പ്രവേശന പരീക്ഷയില്‍ ചോദ്യങ്ങള്‍ വരിക.
- ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
0 Comments