എം.ഫിൽ, പി.എച്ച്.ഡി. വൈവ പരീക്ഷകൾ ഇനി ഓൺലൈനായും നടത്താം: അനുമതി നൽകി യു.ജി.സി.

May 6, 2022 at 10:58 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: എം.ഫിൽ, പി.എച്ച്.ഡി. വൈവ പരീക്ഷകൾ ഓൺലൈനായി നടത്താൻ സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി. അനുമതി നൽകി. ഗൂഗിൾ, സ്കൈപ്പ് തുടങ്ങിയ ആപ്പുകളിലൂടെയോ മറ്റ് വിശ്വസനീയ സാങ്കേതികസംവിധാനം ഉപയോഗിച്ചോ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്താനാണ് വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും അയച്ച കത്തിലെ നിർദേശം. പരീക്ഷയുടെ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ ഒപ്പിട്ട റിപ്പോർട്ടും മറ്റു പരീക്ഷാരേഖകളും സർവകലാശാലകൾ സൂക്ഷിക്കണം.

\"\"

പരീക്ഷ നടക്കുന്ന സമയത്ത് ഗവേഷണ ഉപദേശകസമിതി അംഗങ്ങൾ, അതത് വിഭാഗങ്ങളിലെ അധ്യാപകർ, ഗവേഷകർ, വിഷയവിദഗ്ധർ തുടങ്ങിയവർക്കും മേൽനോട്ടം വഹിക്കാൻ സൗകര്യമൊരുക്കണം.കോവിഡും അടച്ചിടലും കണക്കിലെടുത്ത് 2020 ഏപ്രിൽ 29-ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ അതത് സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി അംഗീകാരം നൽകിയ സാങ്കേതികമാർഗങ്ങൾ ഉപയോഗിച്ച് സർവകലാശാലകൾക്ക് പി.എച്ച്.ഡി., എം.ഫിൽ. വൈവ പരീക്ഷകൾ നടത്താമെന്ന് യു.ജി.സി. വ്യക്തമാക്കിയിരുന്നു.

Follow us on

Related News