കണ്ണൂർ: സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം വൈസ് ചാൻസലറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കും. അന്വേഷണ റിപ്പോർട്ട് മെയ് 21ന് ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ വെയ്ക്കുകയും തുടർ നടപടികൾസ്വീകരിക്കുകയും ചെയ്യും.
- കോച്ചിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തെറ്റായ മാർഗം: എൻ.ആർ.നാരായണ മൂർത്തി
- തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻ
- മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി
- ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- കായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തര പരിശീലനമെന്ന് ജോണ്‍ ഗ്രിഗറി: കാലിക്കറ്റ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു