ട്രാൻസ്ലേഷ്ണൽ റിസര്‍ച്ച് കാലഘട്ടത്തിന് അനിവാര്യം: മന്ത്രി ആര്‍.ബിന്ദു

May 5, 2022 at 7:57 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങൾക്കായി പരിവർത്തിപ്പിക്കുന്നതിലാണ് ഉന്നതവിദ്യാഭ്യാസ മേഖല ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. ഇത്തരം ട്രാൻസ്ലേഷണൽ റിസർച്ചിലൂടെ ബ്രെയിന്‍ ഡ്രെയ്നില്‍നിന്നും ബ്രെയിന്‍ ഗെയിനിലേയ്ക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിന്‍റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച \’ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ്\’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭകാധിഷ്ഠിതമായ നൂതന ആശയങ്ങളും പദ്ധതികളും സമര്‍പ്പിക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

https://crime24kerala.com

\"\"

ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യവസായവുമായി ബന്ധിപ്പിച്ച് ഉത്പാദനമേഖല ശക്തിപ്പെടുത്തണമെന്ന് കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷണം നടത്തിയ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
ഓരോ സര്‍വകലാശാലകളും അവരുടെ സവിശേഷമേഖലയും സാമൂഹ്യപശ്ചാത്തലങ്ങളും മുന്‍നിര്‍ത്തിയാണ് ഗവേഷണ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

\"\"

കോണ്‍ക്ലേവില്‍ പങ്കെടുത്ത വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ അവരുടെ നടന്നുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ അദ്ധ്യക്ഷനായിരുന്നു.
ധനകാര്യവകുപ്പ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ്, കിഫ്ബി, അസാപ്പ്, ഐ.സി.ടി. അക്കാദമി, സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, നോളജ് ഇക്കോണമി മിഷന്‍, ഐഎച്ച്ആര്‍ഡി, സി-പാസ്, റൂസ എന്നിവയുടെ മേധാവികള്‍, വിവിധ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

\"\"

Follow us on

Related News