
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി കണ്ടെത്തി. ഇത്തരം സന്ദേശങ്ങളോട് സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളും പ്രതികരിക്കരുതെന്ന് സര്‍വകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു. 916290596124 എന്ന മൊബൈല്‍ നമ്പറില്‍ ടെലിഗ്രാം ആപ്പിലൂടെയും കോവിഡ് ഹെല്‍പ് ഫണ്ട് (covidhelpfund@gmail.com) എന്ന ഇമെയില്‍ വിലാസത്തിലൂടെയും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു.

- സ്കൂൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾ
- എട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായി
- പഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനം
- കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം
- കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ