പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ഗണിതപഠനം രസകരവും ആസ്വാദ്യകരവുമാക്കാൻ പുതിയ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

May 4, 2022 at 7:34 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം:വിദ്യാഭ്യാസവകുപ്പിനുവേണ്ടി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന \’ഉല്ലാസഗണിതം\’, \’ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും\’ എന്നീ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് നേമം ഗവർമെന്റ് യു പി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.
1,2 ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ഉല്ലാസഗണിതം പദ്ധതി നടപ്പിലാക്കുന്നത്. 3,4 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഗണിതവിജയം പദ്ധതി നടപ്പിലാക്കുന്നു. പ്രൈമറി ക്ലാസുകളില്‍ തന്നെ ഗണിതത്തിന്‍റെ അടിസ്ഥാനശേഷികള്‍ കുട്ടികള്‍ നേടുക, ഉറപ്പാക്കുക, ഗണിതപഠനം കളികളിലൂടെ രസകരവും ആസ്വാദ്യകരവുമാക്കുക, വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെ ഗണിതാശയങ്ങള്‍ കുട്ടികളിലെത്തിക്കുക, കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക, ആസ്വാദ്യകരമായ ഗണിതകേളികളില്‍ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.


ഇതിനുവേണ്ടി സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് വീട്ടിലും വിദ്യാലയത്തിലും വച്ച് ഗണിതകേളികളില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്ന വിവിധതരം കളിയുപകരണങ്ങള്‍ ഉള്‍പ്പെടുന്ന പഠനകിറ്റുകള്‍ കേരളത്തിലെ 1 മുതല്‍ 4-ാം ക്ലാസുവരെയുളള 13 ലക്ഷം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. 1 മുതല്‍ 4 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുളള സ്കൂള്‍തല ശില്പശാലകളും നടന്നുവരുന്നു. ഇതിനായി പ്രത്യേകം വീഡിയോകള്‍ സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെ ഗണിതാശയങ്ങള്‍ കുട്ടികളിലെത്തിക്കുക, കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക, ആസ്വാദ്യകരമായ ഗണിതകേളികളില്‍ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇതിനുവേണ്ടി സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് വീട്ടിലും വിദ്യാലയത്തിലും വച്ച് ഗണിതകേളികളില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്ന വിവിധതരം കളിയുപകരണങ്ങള്‍ ഉള്‍പ്പെടുന്ന പഠനകിറ്റുകള്‍ കേരളത്തിലെ 1 മുതല്‍ 4-ാം ക്ലാസുവരെയുളള 13 ലക്ഷം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. 1 മുതല്‍ 4 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുളള സ്കൂള്‍തല ശില്പശാലകളും നടന്നുവരുന്നു. ഇതിനായി പ്രത്യേകം വീഡിയോകള്‍ സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയിട്ടുണ്ട്.

\"\"

Follow us on

Related News