editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാത്തവർക്ക് അവസാന അവസരം: അപേക്ഷ 31വരെഅനാഥസ്ഥാപനങ്ങൾ എൻഎസ്എസ് യൂണിറ്റുകൾ ദത്തെടുക്കും: മന്ത്രി ഡോ. ആർ.ബിന്ദുസമഗ്രശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മുതൽ ബിആർസി ട്രെയിനർ വരെദുർഗാഷ്ടമി: സംസ്ഥാനത്തെ സ്കൂളുകൾക്കും ഒക്ടോബർ‍ മൂന്നിന് അവധി: തുടർച്ചയായി 5 ദിവസം അവധിഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധിപ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ഇന്നും നാളെയുംബി.ടെക് (ലാറ്ററൽ എൻട്രി) പ്രവേശനം: ഫീസ് നാളെ വരെകേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ നാളെ 5വരെശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾ ഈവർഷം മുതൽ: 7 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരംമാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്: സ്‌പോട്ട് അലോട്ട്‌മെന്റ് 30ന്  

എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിൽ റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകൾ

Published on : April 30 - 2022 | 10:58 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിലേക്ക് 2022-2023 കാലയളവിലേക്ക് ‘ഫിസിയോളജിക്കല്‍ ആൻഡ് മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്‌ട്രെസ് റെസ്‌പോണ്‍സ് ആൻഡ് ടോളറന്‍സ് ഇന്‍ ഫിഷ്’ എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസോസിയേറ്റിന്റെയും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത, പ്രതിഫലം

റിസര്‍ച്ച് അസോസിയേറ്റ്: പിഎച്ച്.ഡി ബിരുദം. സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി. ഒപ്പം സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിഫലം: 35,000

ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോ: എം.എസ്‌സി ബിരുദം, സുവോളജി/ഇന്റഗ്രേറ്റിവ് ബയോളജി. ഒപ്പം പ്രസ്തുതവിഷയത്തില്‍ നെറ്റ്. പ്രതിഫലം: 23,000.

താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, ഐ.സി.ഇ.ഐ.ബി എന്ന വിലാസത്തിലേക്ക് മെയ് 12ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക്: https://keralauniversity.ac.in/jobs

0 Comments

Related News