JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
അഹമ്മദാബാദ്: വിദ്യാഭ്യാസ രംഗത്ത് ഗുജറാത്തിന്റെ നേട്ടമായി പ്രധാനമന്ത്രി അംഗീകരിച്ച വിദ്യാ സമീക്ഷാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സംവിധാനവും പഠിക്കുന്നതിനായി കേരള ചീഫ് സെക്രട്ടറി വി.പി. ജോയി ഗുജറാത്തിലേക്കെത്തി. കേരളസര്‍ക്കാരിന്റെ ഉത്തരവില്‍ പറഞ്ഞത് കൂടാതെയാണ് ഈ സന്ദര്‍ശനം.
- സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
- അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
- ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ്
- നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
- നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡാഷ്‌ബോര്‍ഡിനെക്കുറിച്ചുള്ള അവതരണം ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ വസതിയിലാണ് നടന്നത്. മികച്ചതും മേല്‍നോട്ടത്തിനുള്ള സമഗ്രവുമായ സംവിധാനമാണ് ഡാഷ് ബോര്‍ഡെന്ന് വി.പി. ജോയ് പ്രതികരിച്ചു. ഗുജറാത്തില്‍ വിജയകരമായി നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് പരിശോധിച്ച് മികവ് അറിയാന്‍ മുമ്പ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
